kklm
നാം വാട്ട്സ്ആപ്പ് കൂട്ടായ്മ സാമൂഹിക അടുക്കളയിലേക്ക് നല്കുന്ന അവശ്യസാധനങ്ങൾ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: നെയ്ബേഴ്സ് ആൻഡ് മി (നാം) വാട്സാപ്പ് കൂട്ടായ്മ നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചു. കിഴകൊമ്പ് ചെള്ളയ്ക്കപ്പടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയായ നാം ഒട്ടേറെ സാമൂഹിക ഉത്തരവാദിത്വങ്ങൾ ഇതിനുമുമ്പും ഏറ്റെടുത്തിട്ടുണ്ട്. പ്രളയകാലത്ത് കോവിഡിന്റെ ആദ്യവരവിലും അവശ്യസാധനങ്ങൾ വിവിധ ഭവനങ്ങളിൽ എത്തിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തിയിരുന്നു. അമ്പത് കുടുംബങ്ങൾ ചേർന്നതാണ് നെയ്ബേഴ്സ് ആൻഡ് മി വാട്സാപ്പ് കൂട്ടായ്മ. സാമൂഹ്യഅടുക്കളയിലേക്ക് നൽകിയ അവശ്യസാധനങ്ങൾ നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ ഏറ്റുവാങ്ങി. കൂട്ടായ്മയിലെ അംഗങ്ങളായ പി.കെ. രാമകൃഷ്ണൻ, ബോബി ജോയ്, അരുൺ മോഹൻ, അജി ജോസഫ്, സുനു.കെ.ആർ തുടങ്ങിയവർ നേതൃത്വം നൽകി.