tharavorbank
തുറവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികളുടെ വീടുകളിലേക്കുള്ള സഹകാരി വണ്ടിയുടെ ഫ്ലാഗ് ഓഫ് തുറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികളുടെ വീടുകളിലേക്ക് ഭക്ഷ്യക്കിറ്റുകളും ആയുർവേദ മരുന്നുകിറ്റുകളും വിതരണം നടത്തി. കിറ്റ് വിതരണത്തിന് തയ്യാറാക്കിയ സഹകരണവണ്ടിയുടെ ഫ്ളാഗ് ഓഫ് ബാങ്ക് പ്രസിഡന്റ് ജോസി ജേക്കബ് നിർവഹിച്ചു. തുറവൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള കൊവിഡ് പോസിറ്റീവായ ഭവനങ്ങൾക്കാണ് സേവനം ലഭ്യമാവുക. ബാങ്ക് ഡയറക്ടർമാരായ കെ.പി. ജോസ്, സിനോബിജോയ്, എം.കെ. രാജീവ്, ജോയി തളിയൻ, എ.കെ. മോഹനൻ, സെക്രട്ടറി പൗളി സെബാസ്റ്റ്യൻ, ഡോ.ടി. ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.