hc

കൊച്ചി: കേരളത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വാക്‌സിൻ സ്റ്റോക്കിന്റെ വിവരങ്ങൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്താനാവില്ലേയെന്നും ആരാഞ്ഞു. വാക്സിന്റെ സ്റ്റോക്ക് വെളിപ്പെടുത്തണമെന്നും വാക്സിൻ വിതരണത്തിന് കലണ്ടർ തയ്യാറാക്കണമെന്നുമാവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശിയും കൊവിഡ് ജാഗ്രതാ സമിതിയംഗവുമായ ടി.പി. പ്രഭാകരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. വിശദീകരണത്തിന് സർക്കാരിന് സമയം നൽകി ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. വാക്‌സിൻ ലഭ്യത മുൻകൂട്ടി അറിഞ്ഞാൽ വാക്സിൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാനാകുമെന്നാണ് ഹർജിക്കാരന്റെ വാദം.

45​ന് ​താ​ഴെ​യു​ള്ള​വ​രു​ടെ
വാ​ക്‌​സി​നേ​ഷ​ൻ​ ​വൈ​കു​ന്നു

18.​ 27​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ 45​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​വ​രു​ടെ​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​എ​ന്ന് ​തു​ട​ങ്ങ​ണ​മെ​ന്ന് ​തീ​രു​മാ​ന​മാ​യി​ല്ല.​ ​മു​ൻ​ഗ​ണ​ന​ ​നി​ശ്ച​യി​ച്ചു​ള്ള​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​വ​ന്നാ​ലേ​ ​വി​ത​ര​ണം​ ​ആ​രം​ഭി​ക്കൂ.​ 45​ന് ​താ​ഴെ​യു​ള്ള​വ​ർ​ക്കാ​യി​ ​സം​സ്ഥാ​നം​ ​വി​ല​യ്‌​ക്കു​ ​വാ​ങ്ങു​ന്ന​ ​ഒ​രു​ ​കോ​ടി​ ​ഡോ​സി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​ത്തി​യ​ 3.5​ ​ല​ക്ഷം​ ​ഡോ​സ് ​കൊ​ച്ചി​യി​ലെ​ ​സ്റ്റോ​റി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​കൊ​വീ​ഷീ​ൽ​ഡി​ന് ​പി​ന്നാ​ലെ​ ​കൊ​വാ​ക്‌​സി​നും​ ​ഉ​ട​ൻ​ ​എ​ത്തും.​ ​അ​തി​നി​ടെ​ ​വാ​‌​ക്‌​സി​ൻ​ ​ക​മ്പ​നി​ക​ൾ​ക്ക് ​മേ​യ് ​മാ​സ​ത്തി​ൽ​ ​ല​ഭി​ക്കു​ന്ന​ ​വാ​ക്‌​സി​ന്റെ​ ​വി​ല​യാ​യി​ ​ന​ൽ​കാ​ൻ​ 18,27,47,250​ ​രൂ​പ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​വാ​ക്‌​സി​ൻ​ ​വാ​ങ്ങാ​ൻ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ന് ​അ​നു​വ​ദി​ച്ച​ ​തു​ക​ ​മു​ൻ​കൂ​റാ​യി​ ​ക​മ്പ​നി​ക​ൾ​ക്ക് ​ന​ൽ​കും.