covid
ജില്ലാ റോൾബാൾ അസോസിയേഷനും, കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവും സംയുക്തമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആംബുലൻസിന്റെ താക്കോൽ നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിന് കൈമാറുന്നു

കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിന് ജില്ലാ റോൾബാൾ അസോസിയേഷൻ മുന്നിട്ടിറങ്ങുന്നു. കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സഹകരണത്തോടെ കുന്നത്തുനാട്ടിൽ കൊവിഡ് പ്രതിരോധത്തിന് സാന്ത്വന പരിപാലനമായാണ് തുടക്കം. ഇതിലേക്കുവേണ്ട വാഹനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിന് കൈമാറി. മെഡിക്കൽ ജീവനക്കാരുമുണ്ട്. മരുന്ന്, ഭക്ഷണം, ആംബുലൻസ് തുടങ്ങിയവ ലഭ്യമാക്കും. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം നിസാർ ഇബ്രാഹിം, അസോസിയേഷൻ സെക്രട്ടറി ഷീബ തുടങ്ങിയവർ സംബന്ധിച്ചു.