മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് മരിച്ചവർക്കും ചികിത്സയിലുള്ളവർക്കും അടിയന്തരസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തിലെ നിരപ്പ് പ്രദേശത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരും പരിക്കേറ്റവരും നിർദ്ധനരും തടിപ്പണി തൊഴിലാളികളും കുടുംബത്തിന്റെ ആശ്രയവും ആയിരുന്നു.