കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവായോ ക്വാറന്റൈനിലോ വീടുകളിൽ കഴിയുന്നവർക്ക് മാനസിക, വൈകാരിക പിന്തുണ നൽകാൻ നന്മ ഫൗണ്ടേഷനുമായി ചേർന്ന് മിഷൻ ബെറ്റർ ടുമാറോ (എം.ബി.ടി ) ഡോക്ടർമാരുടെ ഡെസ്‌ക് ആരംഭിച്ചു. പ്രഗത്ഭരായ ഡോക്ടർമാരും മന:ശാസ്ത്രജ്ഞരുമാണ് സംശയനിവാരണത്തിനും മാനസികപിന്തുണ നൽകുന്നതിനും സംവദിക്കുക. ദിവസവും രാവില ഒമ്പത് മുതൽ വൈകിട്ട് ആറു വരെയാണ് സേവനം. കൊവിഡ് ആദ്യഘട്ടത്തിലും എം.ബി.ടിയും നന്മ ഫൗണ്ടേഷനും സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഐ.ജി. പി. വിജയൻ നേതൃത്വം നൽകുന്ന നന്മ ഫൗണ്ടേഷൻ തെരുവിൽ കഴിയുന്നവർക്ക് കൊവിഡ് കാലത്ത് ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. ഡോക്‌ടേഴ്‌സ് ഡെസ്‌ക് നമ്പരുകൾ: 8943270000, 9843160000.