കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡി.സി.സി (ഡോമിസിലിലിയറി കെയർ സെന്റർ) തുറന്നു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. റോയി, കൊവിഡ് നോഡൽ ഓഫീസർ ആർ. ഹരി, മെമ്പർമാരായ പി.പി. ജോഷി, ഷീല രാജീവ്‌, സെക്രട്ടറി കെ.കെ. പ്രകാശ്, വി.ഇ.ഒ ജോമിറ്റ് തോമസ്, അഷ്‌ബിൻ ജോസ് എന്നിവർ പങ്കെടുത്തു