dcc
കീഴ്മാട് കൊവിഡ് ഡി.സി.സിയിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ, സർജിക്കൽ മാസ്‌ക്കുകൾ, സർജിക്കൽ ഗ്ലൗസുകൾ, സാനിറ്റൈസർ, ഓക്‌സോ മീറ്ററുകൾ എന്നിവ കുട്ടമശേരി സഹകരണ ബാങ്ക് ഭരണസമിതി അംഗം പി.എ. ഷാജഹാൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് കൈമാറുന്നു

അലുവ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ആരംഭിച്ച ഡോമിസിലിയറി കെയർ സെന്ററിലേക്ക് കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പി.പി.ഇ കിറ്റുകൾ, സർജിക്കൽ മാസ്‌കുകൾ, സർജിക്കൽ ഗ്ലൗസുകൾ, സാനിറ്റൈസർ, ഓക്‌സോമീറ്ററുകൾ എന്നിവ നൽകി.
ബാങ്ക് ഭരണസമിതി അംഗം പി.എ. ഷാജഹാൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് കൈമാറി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ സ്‌നേഹ മോഹൻ, പഞ്ചായത്തംഗം ഹിത ജയകുമാർ, ബാങ്ക് അസി. സെക്രട്ടറി കെ.വി. ബിനോയ്കുമാർ എന്നിവർ പങ്കെടുത്തു. കൊവിഡ് ഒന്നാംഘട്ടത്തിലും എഫ്.എൽ.ടി.സിയിലേക്ക് ബാങ്ക് സഹായങ്ങൾ നൽകിയിരുന്നു.