ആലുവ: പുളിഞ്ചോട് കവലയിലെ സി.കെ.പി ആശുപത്രി ഉടമ ചൂർണിക്കര അമ്പാട്ട്കാവ് ചേന്ദാമ്പിള്ളി (പാനാപിളളി) വീട്ടിൽ ഡോ. സി.കെ. പരീത് പിള്ള (74) കൊവിഡ് ബാധിച്ച് മരിച്ചു. ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്ന ഡോ. പരീത് പിള്ള കരസേനയിൽ അഞ്ച് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഇറാഖിലെ പ്രമുഖ ആശുപത്രിയിലും ജോലി ചെയ്തു. പരേതരായ കുഞ്ഞുമുഹമ്മദ്-ഷരീഫ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കൾ: ഡോ. ഹാഫിസ്, ഡോ. അസ്ലം (ഇരുവരും ഖത്തർ). മരുമക്കൾ: ഡോ. രേഷ്മ (ഖത്തർ), ഡോ. ഫെസ്മിത (കിൻഡർ ആശുപത്രി, കളമശേരി).