gopi

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവ നിർമ്മല സ്‌കൂളിന് സമീപം കൂരിക്കുന്നേൽ ഗോപി (69) മരിച്ചു. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അശോകപുരം ഡിവിഷൻ പ്രതിനിധി സതി ഗോപിയുടെ ഭർത്താവാണ്. ആലുവ റെയിൽവേ ഗുഡ്സ് ഷെഡിൽ ലോറി ഡ്രൈവറായിരുന്നു. സതി ഗോപി എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ യൂണിയൻ കമ്മിറ്റിയംഗവുമാണ്. മക്കൾ: വിപിൻ ഗോപി (ആഫ്രിക്ക), അബിൻ ഗോപി. മരുമകൾ: വീണ.