നെടുമ്പാശേരി: പാറക്കടവ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് നിർവാഹകസമിതി അംഗവുമായ എം.കെ. ഷാജിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു. പ്രവാചകനെ നിന്ദിച്ച് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റാണ് നടപടിക്ക് കാരണം. കുന്നുകര പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കെ.പി.എം.എസ് സംസ്ഥാന നിർവാഹകസമിതി അംഗവുമാണ്.