നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്റർ ചെങ്ങമനാട് ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിൽ നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ഡോ.പി.ടി. എലിസബത്ത്, വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം എന്നിവർ പങ്കെടുത്തു. ഇവിടെ 50 കിടക്കകളുണ്ട്. ആംബുലൻസ്, ഭക്ഷണം എന്നീ സൗകര്യവുമുണ്ട്.