കളമശേരി: കൊവിഡ് പ്രതിരോധ പ്രവ‌‌ർത്തനങ്ങൾക്ക് കേരള ഫയർ ഫോഴ്സ് ഏലൂർ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് ടീം തയ്യാർ. മരുന്ന്, ഭക്ഷണം, തുടങ്ങിയ ആവശ്യസാധങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് ഫയർസ്റ്റേഷനിലും ,ജില്ലാ സംസ്ഥാന തലത്തിലും പ്രത്യേകം പരിശീലനം നൽകി. 50 അംഗ ടീമാണ് തയ്യാറായിട്ടുള്ളത്. സ്റ്റേഷൻ ഓഫീസ‌ർക്കാർക്കാണ് മേൽനോട്ട ചുമതല. സഹായങ്ങൾക്ക് കളമശേരി: 9447719082, ചേരാനല്ലൂർ ,ഇടപ്പളളി, കുന്നുംപുറം: 892 15 313346 , ഏലൂർ, മഞ്ഞുമ്മൽ: 9 07 25 18907 , കടുങ്ങല്ലൂർ: 7994404858. അടിയന്തിരാവശ്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ 94477 19082