dyfi
ഡി.വൈ.എഫ്.ഐ അങ്കമാലി മേഖലാ കമ്മിറ്റി പട്ടണത്തിന്റെ തെരുവ് പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം. അഡ്വ.കെ.കെ.ഷിബു നിർവഹിക്കുന്നു.

അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ടൗണിലെ വിവിധ തെരുവ് പ്രദേശത്തുമായി താമസിക്കുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. രാഹുൽ രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ, ട്രഷറർ സച്ചിൻ കുര്യക്കോസ്, കെ.പി. റെജീഷ്, പി.വി. ടോമി, കെ.ഐ. കുര്യക്കോസ്, സജി വർഗീസ്, യദു വേലായുധൻ, മാനുവൽ കുര്യക്കോസ് എന്നിവർ പങ്കെടുത്തു.