കാലടി: കിഴക്കേദേശം എ.കെ.ജി സ്മാരക ലൈബ്രറിയിൽ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഒന്നാം ക്ളാസ് വിദ്യാർത്ഥിനി വി. ഗൗരിനന്ദ വിഷുക്കൈനീട്ടമായി ലഭിച്ച 500 രൂപ ആലുവ താലൂക്ക് ലൈബ്രറി സെക്രട്ടറി വി.കെ. ഷാജിക്ക് കൈമാറി. തുക മുഖ്യമന്ത്രിക്ക് നേരിൽകൈമാറണമെന്നായിരുന്ന ആഗ്രഹം ഈ സാഹചര്യത്തിൽ നടക്കില്ലെന്ന് മനസിലാക്കിയാണ് തുക ചടങ്ങിൽ നൽകിയത്. വിപേഷ്, അഞ്ജു ദമ്പതികളുടെ മകളും ആലുവ നിർമ്മല സ്കൂൾ വിദ്യാർത്ഥിനിയുമാണ്.
വാക്സിൽ ചലഞ്ചിലേക്ക് 10000 രൂപ ലൈബ്രറി സെക്രട്ടറി പരമേശ്വരൻ താലൂക്ക് സെക്രട്ടറിക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല, ടി.ആർ. പ്രമോദ്, കെ.ഡി. ശശികുമാർ എന്നിവർ പങ്കെടുത്തു.