അങ്കമാലി: ബെന്നി ബഹനാൻ എം.പിയുടെ അങ്കമാലി ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂർ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ചാലക്കുടി പാർലമെന്റ് മണ്ഡലം പരിധിയിൽ അത്യാവശ്യസേവനങ്ങൾക്ക് ഏതുസമയത്തും ബന്ധപ്പെടാം. നിർദ്ധന രോഗികൾക്ക് സൗജന്യആംബുലൻസ് സർവീസ്, സന്നദ്ധ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്തദാനം, സംസ്കാരത്തിന് സന്നദ്ധസേവനം, കോവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷണം എത്തിക്കൽ എന്നിവ പാർലമെന്റ് മണ്ഡലത്തിന് കീഴിൽവരുന്ന 7 അസംബ്ലി മണ്ഡലങ്ങളിലെ സന്നദ്ധ സേനാംഗംങ്ങളെ ഉൾപ്പെടുത്തി ഏർപ്പെടുത്തിയിട്ടുള്ളതായി എം പി അറിയിച്ചു. ഫോൺനമ്പർ : 0484-2452700, 9846184400, 8089233741.