പെരുമ്പാവൂർ: വാക്‌സിൻ ചലഞ്ചിന് തുക കണ്ടെത്തുന്നതിനായി ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വില്പനനടത്തുന്നു. കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾ വായനശാലയിലെ അക്ഷരസേനയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്കൽ പ്രദേശത്ത് 15 വായനക്കൂട്ടങ്ങൾ രൂപീകരിച്ച് പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നു. കുട്ടികൾക്കായി ഓൺലൈൻ പരീക്ഷകൾ, മത്സരങ്ങൾ , ക്വാറന്റെയിനിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതുൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രസിഡന്റ് സി.വി. ശശി, സെക്രട്ടറി എം.വി. ബാബു, കൺവീനർ കെ .അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.