കോലഞ്ചേരി: കൊവിഡിൽ കെ.എസ്.ഇ.ബിയെ അവശ്യ സർവീസായി പ്രഖ്യാപിച്ചെങ്കിലും ജീവനക്കാർക്ക് വാക്‌സിൻ എടുക്കാനോ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ നടപ്പിലാക്കാനോ ബോർഡ് മാനേജ്‌മെന്റ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഐ.എൻ.ടി.യു.സി യുണിയന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാദിനം ആചരിച്ചു. പെരുമ്പാവുർ മേഖലയിലെ വിവിധ യൂണിറ്റുകളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എം.കെ. സുരേഷ് , ജില്ലാ കോ ഓർഡിനേറ്റർ സി.എം. യുസഫ്, പ്രസിഡന്റ് എം.കെ. അനിമോൻ, സി.എൻ. സിബി, അനിഷ് പട്ടിമറ്റം, പി.എം. ഷെബിറലി, ജോബി നൈനാൻ, പോൾസൺ കൂവപ്പടി, പി.എം. അബൂബക്കർ, വിനോദ് വാഴക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.