കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കൊവിഡ് ബാധിതർക്കും നിയുക്ത എം.എൽ.എ ടി.ജെ വിനോദിന്റെ 'ജീവനം' പദ്ധതിയുടെ ഭാഗമായി മരുന്നുകൾ സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകും. കൊവിഡ് രോഗികൾക്ക് ഡോക്ടറോട് സംസാരിക്കാനും സൗകര്യമൊരുക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് / വാഹന സൗകര്യവും നൽകും. കൗൺസിലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹെൽപ് ഡെസ്‌ക് നമ്പർ : 0484 3503142