കോലഞ്ചേരി: ലോക്ക് ഡൗണിൽ പട്ടിണിയിലായവർക്കുവേണ്ടി പൂതൃക്ക സഹരണബാങ്ക് സാമൂഹ്യ അടുക്കള തുടങ്ങി. മീമ്പാറ വൈസ് മെൻ സെന്ററിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്ന് ലോക്ക് ഡൗൺ കഴിയുംവരെ ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചു നൽകും. ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, സിനി ജോയി, എൻ.എൻ. രാജൻ, പ്രദീപ് എബ്രഹാം, ജോൺ ജോസഫ് എന്നിവർ സംബന്ധിച്ചു.