കൊച്ചി: കൊവിഡ് പ്രതിരോധ രംഗത്ത് എല്ലാ ചികിത്സാ സമ്പ്രദായങ്ങളുടെയും കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഗാന്ധിയൻ കളക്ടീവ് സംഘടിപ്പിച്ച ഓൺലൈൻ ഹെൽത്ത് അസംബ്ലി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി സാമൂഹ്യസംഘടനാ പ്രതിനിധികളും വിവിധ ചികിത്സാശാഖകളിലെ ഡോക്ടർമാരുമടക്കം നൂറോളം പേർ അസംബ്ലിയിൽ പങ്കെടുത്തു.
ഗാന്ധിയൻ കളക്ടീവ് ദേശീയ കോ-ഓർഡിനേറ്റർ ഡോ.സി ബി.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ചികിത്സാശാഖകളിൽ പെട്ട ഡോ. പി.കെ.ശശിധരൻ, ഡോ.എ.വി.സുരേഷ്, ഡോ. പി.എ. യാഹ്യാ, ഡോ. വടക്കേടത്ത് പത്മനാഭൻ, ഡോ.ബാബു ജോസഫ് എന്നിവരും നഴ്‌സസ് അസോസിയേഷൻ ദേശീയ സെക്രട്ടറി ഡാർലിൻ ജോർജ് വിഷയാവതരണം നടത്തി. ടി.എം.വർഗീസ്, ജിയോ ജോസ്, വി.എം.മൈക്കിൾ, അനിൽ ജോസ്, ഡോ. എൻ.എൻ.പണിക്കർ ജോർജ് മുല്ലക്കര, പി.എം ബാലകൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. അസംബ്ലിയിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തുടർ ചർച്ചകൾക്കായി എട്ട് കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹെൽത്ത് അസംബ്ലി പ്രഖ്യാപനം സണ്ണി പൈകട അവതരിപ്പിച്ചു. അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ ,ഇസാബിൻ അബ്ദുൾ കരിം എന്നിവർ സംസാരിച്ചു.