വൈപ്പിൻ: സി.പി.എം പുതുവൈപ്പ് ലോക്കൽ കമ്മിറ്റി, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് സൗജന്യ ആംബുലൻസ് സർവീസ് ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ബാങ്ക് ഹെഡാഫീസിന് മുന്നിൽ നിയുക്ത എം.എൽ.എ കെ. എൻ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കും. രോഗികളെ സഹായിക്കുന്നവർക്കായി 50 പി.പി.ഇ കിറ്റും ബാങ്ക് വിതരണംചെയ്യും.