k-x-m-john

കൊച്ചി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടറും ഹൈദരാബാദ് ജവഹർ ലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് ബാങ്കിംഗ് ആൻഡ് റിസേർച്ച് മുൻ ഡയറക്ടറുമായ കെ.എക്‌സ്.എം.ജോൺ കുറുപ്പശ്ശേരി (80) നിര്യാതനായി. നിരവധി കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവും വ്യവസായ വികസനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ഭാരത് സാരഥി അവാർഡ് ജേതാവുമായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സഭകളെക്കുറിച്ചുള്ള ഒരു ചരിത്രഗ്രന്ഥത്തിന്റെ രചയിതാവാണ്.
എറണാകുളം വരാപ്പുഴ അതിരൂപത തിരഞ്ഞെടുത്ത രൂപതയിലെ പ്രതിഭകളിൽ ഒരാളായിരുന്നു. ഭാര്യ: ജെയിൻ ജോൺ കുറുപ്പശ്ശേരി (റിട്ട. മാനേജർ, ഇന്ത്യൻ ബാങ്ക്). മക്കൾ: വിനോദ് ജോൺ, ഡോ. അനിതാ ജീജോ (കാർഡിയോളജിസ്റ്റ്, യു.എസ്.എ), വിജയ് ജോൺ (ഡയറക്ടർ ടി.സി.എസ്, യു.എസ്.എ). മരുമക്കൾ: ജീജോ പോൾ, ആൽമാ വിജയ്