കാലടി: കൊവിഡ് പ്രതിരോധവാക്സിൻ ചലഞ്ചിന് കാഞ്ഞൂർ സർവീസ് സഹകരണബാങ്ക് 10 ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിസന്റ് പ്രൊഫ.എം.ബി. ശശിധരനിൽനിന്ന് നിയുക്ത കുന്നത്തുനാട് എം.എൽ.എ പി. വി. ശ്രീനിജൻ തുക ഏറ്റുവാങ്ങി. രോഗികൾക്കുള്ള കിറ്റുമായി പോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫും പി.വി. ശ്രീനിജൻ നിർവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ, ലോക്കൽ സെക്രട്ടറി കെ.പി. ബിനോയ്, ചന്ദ്രവതി രാജൻ, ബാങ്ക് ഭരണസമിതിഅംഗം വി.എസ്. വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, എം.കെ. ലെനിൻ എന്നിവർ സംസാരിച്ചു.