ysmens
മൃഗങ്ങൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന തീറ്റ

കോലഞ്ചേരി: കൊവിഡ് പോസി​റ്റീവായി കഴിയുന്ന ആളുകളുടെ വീടുകളിലെ വളർത്തുമൃഗങ്ങൾക്കുള്ള വിവിധ തീ​റ്റകൾ കോലഞ്ചേരി വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നു. കന്നുകാലികൾക്ക് വൈക്കോൽ, പുല്ല്, പ്ലാവില, തവിട്, മരുന്നുകൾ എന്നിവ നൽകുന്നുണ്ട്. ആവശ്യമനുസരിച്ചു വീടുകളിൽ എത്തിച്ചുകൊടുക്കും. പ്രസിഡന്റ് സുജിത് പോൾ, ഭാരവാഹികളായ രഞ്ജിത് പോൾ, ബിനോയ് ടി. ബേബി, ജിബിപോൾ, ജിജി ബേബി എന്നിവർ നേതൃത്വം നൽകി.