വൈപ്പിൻ: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ ആംബുലൻസ് സൗകര്യമില്ലെന്നും വാഹനം വാങ്ങുന്നതിന് നാട്ടുകാരുടേയും മറ്റ് സ്ഥാപനങ്ങളുടെയും സഹായം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അസീന സലാമിന്റെ അഭ്യർത്ഥന മാനിച്ച് 14-ാം വാർഡിലെ ഒരാൾ താൻ ഉപയോഗിച്ചിരുന്ന വാഹനം ആംബുലൻസ് ഉപയോഗത്തിന് പഞ്ചായത്തിന് സൗജന്യമായി വിട്ട് നൽകി. താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ഹെഡ് ക്ലാർക്ക് ഷഹലാദന് കൈമാറി. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന ഈ വാഹനം ആംബുലൻസാക്കി മാറ്റി പ്രൈമറി ഹെൽത്ത് സെന്ററിന് വിട്ട് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, പി.ബി.സാബു ,നെഷീദ ഫൈസൽ, ഇ.ആർ. ബിനോയ് എന്നിവർ സംബന്ധിച്ചു.