sn-club
ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മറ്റിയുടെ ഭക്ഷ്യ കിറ്റ് വിതരണ ഉത്ഘാടനം മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിക്കുന്നു. ജില്ലാ പ്രസിഡന്റ് എൽ.കെ ബൈജു, സെക്രട്ടറി ടി.ഡി ദിലീപ് രാജ്, ട്രഷറർ കെ.കെ പീതാംബരൻ, സുരേഷ് എന്നിവർ സമീപം.

കൊച്ചി: ശ്രീനാരായണ സാംസ്കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു. ടി.ഡി.എം ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എൽ.കെ ബൈജു, സെക്രട്ടറി ടി.ഡി. ദിലീപ് രാജ്, ട്രഷറർ കെ.കെ പീതാംബരൻ, സുരേഷ് എന്നിവർ പങ്കെടുത്തു. സമിതിയുടെ ജില്ലയിലെ എല്ലാ യൂണിറ്റുകൾ വഴിയും ജാതിമത ഭേദമെന്യേ കിറ്റുവിതരണം നടത്തി. കൊച്ചിൻ കോർപ്പറേഷന്റെ സമൂഹ അടുക്കളയിലേക്കും സാധനസാമഗ്രികൾ നൽകി.