മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജാമിഅ ബദരിയ അറബിക് കോളേജിന്റ ആഭിമുഖ്യത്തിൽ നാനൂറോളം കുടുംബങ്ങൾക്ക് റംസാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. റംസാൻ മാസത്തിന്റെ ആദ്യദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതന്മാർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തിരുന്നു. വിതരണോദ്ഘാടനം ബദരിയ്യ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ്‌ അസ്‌ലം മൗലവി നിർവഹിച്ചു. അബ്ദുൽ സലാം മൗലവി, റഹ്മത്തുള്ള മൗലവി, തൗഫീഖ് മൗലവി, അഫ്സൽ മൗലവി, ഫൈസൽ മൗലവി എന്നിവർ നേതൃത്വം നൽകി.