aiyf
എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ വാക്സിൻ ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ച തുക മണ്ഡലം സെക്രട്ടറി കെ.ബി.. നിസാറിൽനിന്ന് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ വാക്സിൻ ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ച തുക സംസ്ഥാന ജോ. സെക്രട്ടറി എൻ. അരുണിന് കൈമാറി. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ശേഖരിച്ച തുകയാണ് കൈമാറിയത്. മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ, പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, സൈജൽ പാലിയത്ത് , ഗോവിന്ദ് ശശി എന്നിവർ പങ്കെടുത്തു.