sevabharathy

പീരുമേട്: തോട്ടം മേഖലയിലെ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് സേവാഭാരതി ആമ്പുലൻസ് സർവീസ് ആരംഭിച്ചു. കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പീരുമേട് തോട്ടം മേഘലയിൽ ആവശ്യത്തിന് ആംബുലൻസ് സർവീസ് ഇല്ലെന്നപരിമിതി ജില്ല അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, താലൂക്ക് ആശുപത്രി സൂപ്രണ്ടും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതറിഞ്ഞാണ് സേവാഭാരതി പ്രവർത്തകർ സഹായഹസ്തവുമായി എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പീരുമേട് താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എൻ.നൗഷാദിന് ഖണ്ഡ്സേവാ പ്രമുഖ് അനിൽകുമാർ ആമ്പുലൻസിന്റെ താക്കോൽ കൈമാറി. ആശുപത്രി സൂപ്രണ്ട് ‌ഡോ. അനന്ദു, ബി.ജെ.പി.ജില്ല ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ ,ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി അംഗം സി.എസ്.രാജേഷ്, ഖണ്ഡ് വ്യവസ്ഥാപ്രമുഖ് കെ.പ്രതീഷ്, സേവാഭാരതി ട്രഷറർ എസ്.ശിവകുമാർ ആശുപത്രി ജീവനക്കാരായ ചിത്തരഞ്ജൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.