കാലടി: കൊവിഡ് വ്യാപനം രൂക്ഷമായ കാലടി പഞ്ചായത്തിൽ ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ അണുനശീകരണം പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും അണുനശീകരണം നടത്തും. പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ, ബാങ്ക് മാനേജിഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. എം.എൽ. ചുമ്മാർ, കെ.ജി. സുരേഷ്, പി.കെ. കുഞ്ഞപ്പൻ, ബേബി കാക്കശേരി, കെ.ഡി. ജോസഫ്, കെ.സി. ജോയ്, അങ്കമാലി ബോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ, ആൻസി ജിജോ, പഞ്ചായത്തംഗം സി.വി. സജേഷ്, ഫാ. ജോൺ പുതുവ എന്നിവർ പങ്കെടുത്തു.