gouriyamma
വയലാർ രവി കെ.ആർ.ഗൗരിയമ്മയോടൊപ്പം

കൊച്ചി: ജന്മിത്വത്തിനെതിരെ ദുർബല വിഭാഗങ്ങൾക്കുവേണ്ടി പടപൊരുതിയായിരുന്നു ഗൗരിഅമ്മയുടെ രാഷ്ട്രീയത്തിന്റെ തുടക്കമെന്ന് കോൺഗ്രസ് നേതാവ് വയലാർ രവി പറഞ്ഞു. സ്ത്രീ മനസുകളിൽ എന്നും പ്രതീക്ഷയുടെ നാമ്പായിരുന്ന ഗൗരിഅമ്മ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ മാതൃകയായി. ജീവശ്വാസംപോലെ കരുതിയിരുന്ന പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും കമ്മ്യുണിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് ജീവിതാവസാനംവരെ സാധാരണക്കാരോടൊപ്പം നിലകൊണ്ടു. വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലർത്തിയ ഗൗരിഅമ്മയുടെ വേർപാട് തീരാദുഃഖമാണെന്നും വയലാർ രവി പറഞ്ഞു.