കൊച്ചി: കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിന് വേണ്ടി ഏഴ് ലക്ഷം രൂപ നൽകി. നിയുക്ത എം.എൽ.എ കെ.എൻ.ഉണ്ണികൃഷ്ണന് ബാങ്ക് പ്രസിഡന്റ് ഹാരോൾഡ് നിക്കോൾസൺ ചെക്ക് കൈമാറി. ബോർഡംഗങ്ങളായ കെ.എസ്.ബാബുരാജ്, അലക്സ് ആട്ടുള്ളി, അനിൽകുമാർ, വി.എ.സുരേന്ദ്രൻ,പുഷ്പ സതീശൻ, സെക്രട്ടറി എ.രശ്മി എന്നിവർ പങ്കെടുത്തു.