ആലുവ: കൊവിഡ് ബാധിതരാകുന്ന റിമാൻഡ് പ്രതികൾക്കായി ജയിലിനകത്തുതന്നെ സി.എഫ്.എൽ.ടി.സി തുടങ്ങും. ആശുപത്രിയിൽ കൊണ്ടുപോകുന്ന പൊലീസുദ്യോഗസ്ഥർക്ക് ഇവരിൽനിന്ന് അസുഖം പടരുകയും ക്വാറന്റെയിനിലാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ആശുപത്രിയിൽ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ പ്രത്യേക ആംബുലൻസ് തയ്യാറാക്കി പൊലീസ് അകമ്പടിയോടെ ആശുപത്രിയിലെത്തിക്കും. തടവുകാർക്ക് ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തും. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ജയിൽ അധികാരികളായും ജില്ലാ ഭരണകൂടവുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.