 മഹാരാജാ ശിവാനന്ദൻ 1000 കിലോ അരി നൽകി

കൊച്ചി: ലോക്ഡൗൺ കാലത്ത് പൊതുജനങ്ങളും പൊലീസുമായുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. കൊവിഡ് ഡ്യൂട്ടിയിലുളള പൊലീസുകാർക്ക് കോർപ്പറേഷന്റെ നേതൃത്വത്തിൽ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.പി. ഐശ്വര്യ ഡോംഗ്രേ ഒപ്പമുണ്ടായിരുന്നു. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കുമായി കോർപ്പറേഷൻ നടത്തിവരുന്ന ഭക്ഷണ വിതരണം ഡി.സി.പി. ഉദ്ഘാടനം ചെയ്തു. കൊവിഡ് രോഗികൾക്കായി 4572 ഉം അശരണർക്ക് 270 ഉം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്.ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും നൽകുന്ന സംഭാവന ഉപയോഗിച്ചാണ് ഭക്ഷണ വിതരണം നടത്തുന്നത്. മഹാരാജാ ശിവാനന്ദൻ 1000 കിലോ അരി സംഭാവനയായി നൽകി.പിതാവിന്റെ ഓർമ്മദിവസത്തോടനുബന്ധിച്ച് വൈറ്റില സ്വദേശി കുമാർ 2500, ഇടപ്പള്ളി മേഖലയിലെ എൻജിനീയർമാർ 1,25,000, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 25,000 രൂപ, ഹോട്ടൽ യുവറാണി 2500 കിലോ അരിയും സംഭാവനയായി നൽകി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകേണ്ട
അക്കൗണ്ട് നമ്പർ : 43002010046966,ഐ.എഫ്.എസ്.ഇ. കോഡ് : സി.എൻ.ആർ.ബി.0014300പേര് : സെക്രട്ടറി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻബാങ്ക് : കാനറ ബാങ്ക്,ഷണ്മുഖം റോഡ് ബ്രാഞ്ച്, എറണാകുളം