കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയതു സംബന്ധിച്ച് ആശുപത്രികൾക്കെതിരെ ഇന്നലെ വൈകിട്ടു വരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എറണാകുളം ഡി.എം.ഒ ഡോ.എൻ.കെ.കുട്ടപ്പൻ പറഞ്ഞു. സർക്കാർ ഉത്തരവിന് വിരുദ്ധമായി ബില്ല് നൽകിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിരവധി പരാതികളുയർന്ന ആലുവ അൻവർ ആശുപത്രിയിൽ ഇന്നലെ വീണ്ടും അമിതബില്ല് നൽകിയെന്ന് ഒരു രോഗിയുടെ ബന്ധുക്കൾ അറിയിച്ചു. പക്ഷേ ഇവർ പരാതി നൽകിയിട്ടില്ല.

11 ദിവസത്തെ ചികിത്സ കഴിഞ്ഞ ചോറ്റാനിക്കര സ്വദേശിനിക്ക് 1,43,506 രൂപയുടെ ബില്ലാണ് നൽകിയത്. അഡ്വാൻസ് കഴിഞ്ഞ് 43,506 രൂപ അടച്ച ശേഷമാണ് രോഗിയെ ഡിസ്ചാർജ് ചെയ്തത്.