തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കൊവിഡ് ബാധിതർക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ അംഗങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംയുക്തമായാണ് പൊതിച്ചോർ വിതരണം ചെയ്യുന്നത്. പുതിയകാവ് എൻ.എസ്.എസ്. കരയാഗത്തിന്റെ തയ്യാറാക്കുന്ന ഭക്ഷണം പണം നൽകി വാങ്ങിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗജന്യമായി വിതരണം ചെയ്യുന്നത്. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് അമിത് ശ്രീജിത്, പി. ബി. ഹണീഷ്, നിമിൽ രാജ്, വിഷ്ണു രംഗൻ, എം.പി. ഷൈമോൻ, നിഷ ബാബു, സൗമിനി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.