കൊച്ചി :കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയുഷ് സി.എഫ്.എൽ.ടി.സികൾ ആരംഭിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ആയുർവേദ കോളേജുകളെയും സർക്കാർ ആയുർവേദ ആശുപത്രികളെയും ഇതിനായി ഉപയോഗിക്കാൻ കഴിയുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് , ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പറഞ്ഞു.