1

തൃക്കാക്കര: ഒരു ഫോൺ കാൾ മതി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സന്നദ്ധ പ്രവ‌ർത്തക‌ർ പാഞ്ഞെത്തും. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ.ബാങ്ക് പ്രസിഡന്റ് എൻ.എ.മണിയുടെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന സേനയാണ് ഇതിനായി രംഗത്തുള്ളത്. രോഗികൾക്ക് മെഡിക്കൽ സഹായമുൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുന്നതടക്കം കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്കാര ക‌ർമ്മങ്ങളും ഇവ‌രുടെ സേവനം ലഭിക്കും. ഓക്സിജൻ അടക്കം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആംബുലൻസും സജ്ജമാണ്. ഇതിനോടകം നിരവധിപ്പേ‌ർ സന്നദ്ധ പ്രവർത്തകർ താങ്ങായി. ഇക്കഴിഞ്ഞ ബുധനാഴ്ച കൊവിഡ് ബാധിച്ചു മരിച്ച മൂന്ന് പേരുടെ സംസ്കാരം ഇവ‌ർ നടത്തി.

പി.എസ് അരവിന്ദ്,ടി.ജി രവികുമാർ,എം.യു മുഹമ്മദ്,കെ.ഐ ജോസഫ്,ടി.ബി രാമകൃഷ്ണൻ,സി.ഡി ജിജു,അനീഷ് സോമൻ,പി.എ അനസ്,ഡെന്നി ജോർജ്,വിപിൻ എന്നിവരാണ് സന്ധന സേനയിലുള്ളവ‌ർ.സഹായത്തിനായി 9446495729 ,9387089987
,9895730288