കൊച്ചി: കൊവിഡ് വ്യാപനം ശക്തമാകുന്ന കാലത്തും തുറന്നു പ്രവർത്തിക്കുന്ന പമ്പുകളിലെ ജീവനക്കാർക്കും ഉടമകൾക്കും വാക്സിൻ നൽകാൻ മുൻഗണന നൽകണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ആവശ്യപ്പെട്ടു.മൂവാറ്റുപുഴയിൽ പമ്പ് ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഉടമ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിരവധി പമ്പുകളിലെ ജീവനക്കാർ കൊവിഡ് ബാധിതരായി കഴിയുകയാണ്. അപരിചിതരുമായി ഇടപെടുന്നത് രോഗബാധയ്ക്കും കാരണമാകുന്നുണ്ട്.സമ്പൂർണ അടച്ചിടിലിലും അവശ്യസേവനമെന്ന നിലയിൽ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആംബുലൻസുകളും സർക്കാർ വാഹനങ്ങളും ചുരുക്കം വാഹനങ്ങളും മാത്രമാണ് എത്തുന്നത്. വ്യാപാരത്തിലെ ഇടിവും ഉടമകളെ ബാധിച്ചിട്ടുണ്ട്. ജീവനക്കാർക്ക് രോഗം പടരാതിരിക്കുന്നതിന് വേണ്ടി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫെഡേറഷൻ സംസ്ഥാന പ്രസിഡന്റ് സി.കെ. ശിവശങ്കർ, ജനറൽ സെക്രട്ടറി വി.എസ്. അബ്ദുൾ റഹിമാൻ എന്നിവർ ആവശ്യപ്പെട്ടു.