കളമശേരി: അന്താരാഷ്ട നേഴ്സസ് ദിനത്തോടനുബന്ധിച്ച് ബി.എം.എസ്. കളമശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ ഇ.എസ്.ഐ. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ മെഡിക്കൽ സൂപ്രണ്ട് പ്രേംലാൽ, നേഴ്‌സിംഗ് സൂപ്രണ്ട് ജലജകുമാരി തുടങ്ങിയ മുഴുവൻ ജീവനക്കാരേയും ആദരിച്ചു. ബി.എം.എസ്. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.എസ്.ഷിബു, മുനിസിപ്പൽ സെക്രട്ടറി എ.ഡി. അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു.കളമശേരി ഗവ: മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ ജോ. സെക്രട്ടറി പി.വി.ശ്രീ വിജി, ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റി അംഗം ആനി ജോയി, മുനിസിപ്പൽ സെക്രട്ടറി പി.കെ.സുദർശൻ, എന്നിവർ സംസാരിച്ചു.