തൃക്കാക്കര: തൃക്കാക്കരയിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് സി.പി.എം.തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. ജില്ലയിൽ ഏറ്റവും അധികം കൊവിഡ് രോഗികൾക്കുള്ള മേഖലയാണ് തൃക്കാക്കര.കമ്മ്യൂണിറ്രി കിച്ചൻ ആരംഭിക്കണമെന്ന് നഗരസഭയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ലോക്കൽ സെക്രട്ടറി അഡ്വ.കെ ആർ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് പൊതി ചോറ് വിതരണം ചെയ്ത് പ്രതിഷേധിച്ചത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ തൃക്കാക്കരയിൽ നിരവധി കുടുംബങ്ങൾ ഭക്ഷണം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നാല് വിഭാഗങ്ങളായി തിരിഞ്ഞ് ഇരുന്നൂറോളം പേർക്ക് പൊതിച്ചോർ
വിതരണം ചെയ്തു. വരും ദിവസങ്ങളിൽ ഈ പദ്ധതി ജനകീയ പങ്കാളിത്വത്തോടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കും.