പിറവം: നിർദ്ധന കുടുംബങ്ങൾക്ക് ഫ്രണ്ട്സ് ക്ലബ് നൽകിവരുന്ന ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകളുടെ വിതരണം ഒരാഴ്ച പിന്നിട്ടതായി സെക്രട്ടറി ജോൺ.സി.ജോസ് അറിയിച്ചു. പിറവം മുനിസിപ്പാലിറ്റിയിലെ 2,7,12, 21, 24, 27 എന്നീ ഡിവിഷനിലുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. 27-ാം ഡിവിഷനിൽ അവശ്യമരുന്നുകളും നൽകി. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് രാജേഷ്: 9947880186, സെക്രട്ടറി ജോൺ സി.ജോസ്: 8606633675, രക്ഷാധികാരി അജയ് ഇടയാർ: 9447433445.