കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂതൃക്ക സഹകരണബാങ്ക് ആംബുലൻസ് നൽകി. ബെന്നി ബഹന്നാൻ എം.പി പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസിന് താക്കോൽ കൈമാറി. ബാങ്ക് പ്രസിഡന്റ് എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. പോൾ വി. തോമസ്, എൻ.എൻ. രാജൻ, പ്രദീപ് എബ്രഹാം, ജോൺ ജോസഫ് , ജയ്മോൻ മാത്യു സെക്രട്ടറി ഷേർലി ഐസക് തുടങ്ങിയവർ പങ്കെടുത്തു.