മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വാക്സിൻ ചലഞ്ചിൽ പങ്കാളിയായി. അരലക്ഷം രൂപയുടെ ചെക്ക് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് കൈമാറി. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, യൂണിയൻ കൗൺസിലർ പി.ആർ. രാജു എന്നിവർ പങ്കെടുത്തു. വാക്സിൻ ചലഞ്ചിൽ പങ്കാളികളാകുവാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുവാനും യൂണിയനു കീഴിലുള്ള 31 ശാഖകളിലും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.