കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ നൽകി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. റോഷ്നി എൽദോ, ജോസ്.എ.പോൾ, അനാമിക ശിവൻ, ഡോ. സ്മിത മോഹൻ, സെക്രട്ടറി അതിഥിദേവി എന്നിവർ സംസാരിച്ചു.