kklm
വാക്സിൻചലഞ്ചിന്റെ ഭാഗമായി കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ചെക്ക് പ്രസിഡന്റ് അനിൽ ചെറിയാൻ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പി.എൻ. ബിജുവിന് കൈമാറുന്നു

തിരുമാറാടി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിൻ ചലഞ്ചിന് പിന്തുണയും സഹായവുമായി കാക്കൂർ സർവീസ് സഹകരണബാങ്കും രംഗത്ത്. 580000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പി.എൻ. ബിജുവിന് കൈമാറി. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.എം. ജോർജ്, രാജ്കുമാർ.കെ.കെ, സെക്രട്ടറി ശ്രീദേവി അന്തർജനം തുടങ്ങിയവർ പങ്കെടുത്തു. തിരുമാറാടിയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്ററുകളും അനുബന്ധ സാധനങ്ങളും ബാങ്ക് നൽകിയിരുന്നു.