അങ്കമാലി: യൂത്ത് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ പൊന്നാടയണിയിച്ചും പൂക്കൾ നൽകിയും നിയുക്ത എം.എൽ.എ റോജി എം .ജോൺ ആദരിച്ചു. ഫെയ്‌സ് ഫീൽഡ്, മാസ്‌ക് എന്നിവയും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങായ ഷിബു പൈനാടത്ത്, മനു മഹേഷ്, ജെസി ജോയി, ഷിൻസി തങ്കച്ചൻ, ഡോ.മരിയ എല്യാസ്, ഡോ. അനില രാജു, അഖിൽ ഡേവീസ്, റിക്‌സൺ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.