bank
ഏനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് ബാങ്ക് പ്രസിഡന്റ്‌ ജോമി ജോണിൽ നിന്ന് നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ തുക ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് 337000 രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ജോമി ജോണിൽനിന്ന് നിയുക്ത മൂവാറ്റുപുഴ എം.ൽ.എ മാത്യു കുഴൽനാടൻ തുക ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് രമേശ്‌കുമാർ, മുൻ പ്രസിഡന്റ് ജീമോൻ പോൾ, സെക്രട്ടറി ആർ. അമ്പിളി, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോജോജോസഫ്, വി.എൽ. ലൂയിസ്, ജോസ്‌പോൾ, എം.എം. അലിയാർ, ജലീൽ പി.കെ, ബിനിൽ ജോൺ, ടി.സി അയ്യപ്പൻ, ജോളി ഉലഹന്നാൻ, സിനി എൽദോസ്, റാണി റെജി എന്നിവർ പങ്കെടുത്തു.