കൊച്ചി: എട്ട് രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും നിർമ്മാണ രംഗത്തെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖരെയും ഉൾ കൊള്ളിച്ച് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ഒരുക്കിയ അന്തർദേശീയ സമ്മേളനമായ സീക്കോൺ 21 നു തുടക്കമായി. നിർമ്മാണ രംഗത്തെ നൂതന സാദ്ധ്യതകളെയും സാങ്കേതിക വിദ്യകളെയും കുറിച്ച് ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സമ്മേളനത്തിൽ അമേരിക്ക, ഇറ്റലി, ബെൽജിയം, ശ്രീലങ്ക, ഖത്തർ, തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവർ ഭാഗമായി. അമേരിക്കൻ സൊസൈറ്റി ഒഫ് സിവിൽ എൻജിനിയേഴ്സ്, ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കൊച്ചി ചാപ്റ്റർ, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റിയൂട്ട്, പാരഡിം കൊച്ചി, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നാലുദിന സമ്മേളനം.

സമ്മേളനം ഫിസാറ്റ് ചെയർമാൻ ഡോ.പി. അനിത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് അധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ് , ഡോ. വിജയകുമാർ, എം. എ. ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ജി. ഉണ്ണികർത്ത, പ്രോഗ്രാം കൺവീനർമാരായ രീഷ്മ പ്രസാദ്, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.